ഞങ്ങളെക്കുറിച്ച്

രാജീവ്ഗാന്ധി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് 2019 ആഗസ്റ്റ് മാസം 15 ആം തീയ്യതി പ്രവർത്തനമാരംഭിച്ചു.
രാജീവ്ഗാന്ധിയുടെ സ്മരണയിൽ ചാരിറ്റിയും, പാലിയേറ്റീവ് സേവനങ്ങളും ചെയ്തുവരുന്നു.

ട്രസ്റ്റിൻ്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ

      

ട്രസ്റ്റിൻ്റെ ഓഫീസിനും സ്ഥാപനങ്ങൾ നടത്തുന്നതിനും ഭൂമി വാങ്ങുകയും കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്യുക.

      

സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു വൈദ്യ സഹായങ്ങളും മരുന്നുകളും ലഭ്യമാക്കുക.

      

പകർച്ചവ്യാധികൾ പരിസരമലിനീകരണം മൂലം ഉണ്ടാകുന്ന മറ്റു രോഗങ്ങൾ എന്നിവ വ്യാപിക്കുന്നത് തടയുന്നതിനായി ആരോഗ്യ വകുപ്പുമായി സഹകരിച്ചു കൊണ്ട് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.

      

രക്തദാനസേന രൂപീകരിക്കുക.

      

അവയവദാന ഫോറം രൂപീകരിക്കുക.

      

പെയിൻ & പാലിയേറ്റിവ് സൊസൈറ്റികളുമായി സഹകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും മാരകരോഗങ്ങൾക്ക് അടിമപ്പെട്ട് ചികിത്സയിലായിരിക്കുന്നവരെയും കുടുംബങ്ങളെയും വൈദ്യസഹായം, മരുന്ന്, ഭക്ഷണം, സാമ്പത്തികസാഹായം എന്നിവ ലഭ്യമാക്കി സഹായിക്കുക.

      

വിദ്യാഭ്യാസ ബോധവത്കരണത്തിൻ്റെ ഭാഗമായ ക്ലാസ്സുകൾ, പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുക.

      

സമകാലിക വിദ്യാഭ്യാസ സാമൂഹിക പ്രസ്നങ്ങളിൽ ചർച്ചകൾ സംവാദങ്ങൾ സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുക.

      

ജനങ്ങൾക്ക് നിയമ ബോധവത്കരണം നടത്തുക.

      

സാധാരണക്കാരായ ആളുകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ലീഗൽ സർവീസ് അതോറിറ്റി പോലുള്ള ഏജൻസികളുമായി ബന്ധപ്പെടുത്തി സൗജന്യ നിയമസഹായം ലഭ്യമാക്കുക.

      

ലഹരിവസ്തുക്കളുടെ ഉപയോഗം എയിഡ്സ് മറ്റ് സാമൂഹിക തിന്മകൾ എന്നിവയെകുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം നടത്തുക.

      

ലഹരിബാധിതരെ കണ്ടെത്തി ആവശ്യമായ ചികിത്സയും പുനരധിവാസ പ്രവർത്തനങ്ങളും നടത്തുക.

      

ലഹരിക്കടിമപ്പെട്ടവരുടെ മക്കൾ മറ്റ് കുടുംബാംഗങ്ങൾ എന്നിവർക്ക് മന:ശാസ്ത്ര കൗൺസലിംഗ് നടത്തുക.

      

ലഹരിമോചിതരുടെ കൂട്ടായ്മ രൂപീകരിക്കുക. ആവശ്യമായ പിന്തുണ നൽകുക.

      

വിദഗ്‌ധ ചികിത്സ ആവശ്യമുള്ള രോഗികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി സഹായിക്കുക.

      

നിരാലംബരെയും അഗതികളെയും സഹായിക്കിക.

      

മാനസിക ശാരീരിക വൈകല്യമുള്ളവർക്ക് വേണ്ടി മന:ശാസ്ത്ര കൗൺസലിംഗ് കേന്ദ്രങ്ങളും പുനരധിവാസ കേന്ദ്രങ്ങളും സ്ഥാപിക്കുക.

      

നിർധനരായ കുടുംബങ്ങളിലെ യുവതികളുടെ വിവാഹത്തിന് ധനസഹായം നൽകുക.

      

മനുഷ്യാവകാശങ്ങളെ പറ്റിയും വിവരവകാശങ്ങളെപ്പറ്റിയും ജങ്ങളുടെ ഇടയിൽ ബോധവത്കരണം നടത്തുക.

      

വികലാംഗ ക്ഷേമ പ്രവർത്തനം നടത്തുക.

      

പരിസര ശുചീകരണം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യ വനവത്കരണം എന്നിവയ്ക്ക് വേണ്ടി പ്രവർത്തിക്കുക.

      

പ്രകൃതി ദുരന്തങ്ങളിൽ സന്നദ്ധ സേവനം നടത്തുകയും പുനരധിവാസ പ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്യുക.

      

കേന്ദ്ര സംസ്ഥാന പ്രാദേശിക സർക്കാരുകളുടെയും മറ്റ് ഏജൻസികളുടെയും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുക.

      

ജാതിമത രാഷ്ട്രീയഭേദമന്യേ സംഘടനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ധനസഹായം സ്വീകരിക്കാനും അത് അർഹരായ വ്യക്തികൾക്ക് നൽകാനും ഉള്ള സാഹചര്യം ഒരുക്കുക.

ഭാരവാഹികൾ

ചെയർമാൻ

വിനീഷ് ചമ്പളോൻ

സെക്രട്ടറി

നിത്യാന്ദൻ കായലോട്

ട്രഷറർ

അനീഷ് കെ

വൈസ് ചെയർമാൻ

പ്രമോദ് എ.സി

ജോ: സെക്രട്ടറി

വിജീഷ് ആർ.കെ

ട്രസ്റ്റ് മെമ്പർ

സധേഷ് പി.ടി

ട്രസ്റ്റ് മെമ്പർ

ജിതേഷ് കെ.വി

ട്രസ്റ്റ് മെമ്പർ

നിഷാദ് സി എച്ച്