ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾ

      

നിർധരരായ കുടുംബങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് വൈദ്യ സഹായങ്ങളും മരുന്നുകളും ലഭ്യമാക്കുക .

      

പകർച്ച വ്യാധികൾ പരിസര മലിനീകരണം മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങൾ എന്നിവ വ്യാപിക്കുന്നത് തടയുന്നതിനായി ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക .

      

രക്തദാന സേന രൂപീകരിക്കുക

      

അവയവദാന ഫോറം രൂപീകരിക്കുക

      

പെയിൻ പാലിയേറ്റിവ് സൊസൈറ്റികളുമായി സഹകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും മാരക രോഗങ്ങൾക്ക് അടിമപ്പെട്ട് ചികിത്സയിലായിരിക്കുന്നവരെയും കുടുംബങ്ങളെയും വൈദ്യ സഹായം, മരുന്ന്, ഭക്ഷണം, സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കി സഹായിക്കുക .

      

വിദ്യാഭ്യാസ ബോധവൽകരണത്തിൻ്റെ ഭാഗമായ ക്ലാസ്സുകൾ പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുക.

      

ജനങ്ങൾക്ക് നിയമ ബോധവത്കരണം നടത്തുക.

      

ലഹരി വസ്തുക്കളുടെ ഉപയോഗം മറ്റ് സാമൂഹിക തിന്മകൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം നടത്തുക.

      

അപകടങ്ങൾ സംഭവിച്ചു കിടപ്പിലായവരെ സഹായിക്കുക .

      

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുക.

      

വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള രോഗികൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി സഹായിക്കുക.

      

നിരാലംബരെയും അഗതികളെയും സഹായിക്കുക.

      

നിർധനരായ കുടുംബങ്ങളിലെ യുവതികളുടെ വിവാഹത്തിന് സഹായം നൽകുക.

      

വികലാംഗ ക്ഷേമ പ്രവർത്തനം നടത്തുക.

      

പ്രകൃതി ദുരന്തങ്ങളിൽ സന്നദ്ധ സേവനം നടത്തുകയും പുനരധിവാസ പ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്യുക.

      

വാസ യോഗ്യമല്ലാത്ത വീടുകൾ പുനർ നിർമിച്ചു നൽകുക.